കൊറോണ പ്രതിരോധത്തിന് ഇഗ്ലൂ ലിവിങ് സ്‌പേസുമായി ഡോ. ബോബി ചെമ്മണൂര്‍

ക്വാറന്റീനില് കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്പേസുകള് സര്ക്കാര് ആശുപത്രികളിലേക്ക് സൗജന്യമായി നല്കുമെന്ന് ഡോ. ബോബി ചെമ്മണൂര്.
 | 
കൊറോണ പ്രതിരോധത്തിന് ഇഗ്ലൂ ലിവിങ് സ്‌പേസുമായി ഡോ. ബോബി ചെമ്മണൂര്‍

ക്വാറന്റീനില്‍ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്‌പേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യമായി നല്‍കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. എസിയിലും ഡിസിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ഡ് പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസ് ആണ് ഇഗ്‌ളൂ. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ സാധാരണ വൈദ്യുതി ചാര്‍ജിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂ.

ഡോ. ബോബി ചെമ്മണൂര്‍, എഞ്ചിനീയര്‍ ലതീഷ് വി.കെ (ബി ടെക്; എന്‍ഐടി) ദുബായ് ഖലീജ് ടൈംസ് മുന്‍ പത്രപ്രവര്‍ത്തകനായ ചാലക്കല്‍ ലാസര്‍ ബിനോയ് എന്നിവരാണ് ഇഗ്ലു എന്ന ഈ നൂതന ആശയത്തിന് പിന്നില്‍. ഇവ കൈമാറുന്നതിനായി ഡിഎംഒയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

കൂടാതെ, ടോയ്‌ലെറ്റും വിരസത ഒഴിവാക്കാന്‍ ടിവിയും, വെര്‍ച്വല്‍ റിയാലിറ്റി സൗകര്യങ്ങളുമുള്ള ഇഗ്ലുവിന്റെ പുതിയ വേര്‍ഷന്റെ ഡിസൈനിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.