ജോയ് ആലുക്കാസ് ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ജോയ് ആലുക്കാസ് ഷോറൂമുകളില് ഇന്കം ടാക്സ് വിഭാഗം റെയ്ഡ് നടത്തി. രാജ്യമൊട്ടാകെയുള്ള ഷോറൂമുകളില് ഒരേ സമയത്തായിരുന്നു പരിശോധന. കണക്കില്പെടാത്ത സ്വത്തുക്കളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം.
 | 

ജോയ് ആലുക്കാസ് ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: ജോയ് ആലുക്കാസ് ഷോറൂമുകളില്‍ ഇന്‍കം ടാക്‌സ് വിഭാഗം റെയ്ഡ് നടത്തി. രാജ്യമൊട്ടാകെയുള്ള ഷോറൂമുകളില്‍ ഒരേ സമയത്തായിരുന്നു പരിശോധന. കണക്കില്‍പെടാത്ത സ്വത്തുക്കളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം.

കേരളം, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജോയ് ആലുക്കാസിന് ഷോറൂമുകള്‍ ഉണ്ട്. പരിശോധനയെത്തുടര്‍ന്ന് കേരളത്തില്‍ വിവിധയിടങ്ങളിലുള്ള ഷോറൂമുകള്‍ അടഞ്ഞു കിടന്നു. ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്താക്കി ഷട്ടറുകള്‍ അടച്ച ശേഷമായിരുന്നു പരിശോധന.

നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷം 5.7 ടണ്‍ സ്വര്‍ണം 1500 കോടി രൂപയ്ക്ക് വിറ്റഴിച്ചെന്ന് ജോയ് ആലുക്കാസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. നോട്ട് നിരോധനത്തിനു ശേഷം പരസ്യങ്ങള്‍ പിന്‍വലിച്ച കമ്പനി പരസ്യങ്ങള്‍ വീണ്ടും നല്‍കിത്തുടങ്ങിയത് അടുത്തിടെയാണ്.

11 രാജ്യങ്ങളിലായി നൂറു കണക്കിന് ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്. ചെന്നൈയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഷോറൂമുകളില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനക്ക് പോയിട്ടുണ്ട്.