ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ ബിരുദദാനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു

ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്ഡ് ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്ഡ് ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേള്ഡ് റെക്കോര്ഡ് (വേള്ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്ത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂര് നിര്വഹിച്ചു.
 | 
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ ബിരുദദാനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ജ്വല്ലറി രംഗത്തെ നൂതന ആശയങ്ങളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

ജ്വല്ലറി ഡിസൈനിംഗ്, മാനുഫാക്ചറിംഗ്, മാനേജ്‌മെന്റ്, ജെമ്മോളജി എന്നീ മേഖലയിലെ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളാണ് ഐജിജെയില്‍ നടത്തി വരുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യൂണിവേഴ്‌സിറ്റിയായ ജൈനുമായി സഹകരിച്ച് ആരംഭിക്കുന്ന ബി വോക്ക് ജ്വല്ലറി ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ് എന്ന ബിരുദ കോഴ്‌സിന്റെ പ്രഖ്യാപനം ഐജിജെ ചെയര്‍മാന്‍ കെ.ടി മുഹമ്മദ് അബ്ദുസലാം നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ അബ്ദുള്‍ കരീം, നാസര്‍, സിഇഒ അംജദ് ഷാഹിര്‍, ഡിജിഎം കെ.ടി.അബ്ദുള്‍ മജീദ്, പ്രിന്‍സിപ്പല്‍ ഡോ.ദിനേശ് കെ.എസ് എന്നിവര്‍ സംബന്ധിച്ചു.