കൊറോണ; കേരളത്തിലെ ജ്വല്ലറികള്‍ അടച്ചിടുന്നു

കോവിഡ് 19 രോഗം കൂടുതലാളുകളിലേക്ക് പടരുന്ന സാഹചര്യത്തില് കേരളത്തില് ജ്വല്ലറികള് അടച്ചിടുന്നു.
 | 
കൊറോണ; കേരളത്തിലെ ജ്വല്ലറികള്‍ അടച്ചിടുന്നു

കൊച്ചി: കോവിഡ് 19 രോഗം കൂടുതലാളുകളിലേക്ക് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജ്വല്ലറികള്‍ അടച്ചിടുന്നു. മാര്‍ച്ച് 25-ാം തിയതി വരെ ജ്വല്ലറികള്‍ അടച്ചിടാനാണ് തീരുമാനമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു. രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ നടക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 77 പേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 12 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 332 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കേരളം രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ 40 ശതമാനം കേസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

276 വിദേശ ഇന്ത്യക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ലാബുകള്‍ക്കും അനുമതി നല്‍കി. സ്‌ക്രീനിംഗ് ടെസ്റ്റിന് 1500 രൂപയും സ്ഥിരീകരണത്തിനായി 3000 രൂപയും മാത്രമേ പരമാവധി ഈടാക്കാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.