സെക്കന്‍ഡില്‍ ഒരു ജിബി വേഗതയുമായി ജിയോ ജിഗാ ഫൈബര്‍ വരുന്നു

ബ്രോഡ്ബാന്റ് ശ്യംഖലയില് വിപ്ലവകരമായ മുന്നേറ്റം നടത്താനൊരുങ്ങി ജിയോ. സെക്കന്റില് ഒരു ജിബി വേഗത കൈവരിക്കാന് പ്രാപ്തിയുള്ള ബ്രോഡ്ബാന്ഡ് കണക്ഷന് സാധ്യതമാക്കുന്നതാണ് തങ്ങളുടെ പുതിയ പദ്ധതിയെന്ന് കമ്പനി അധികൃതര് വ്യക്തമാക്കുന്നു. മുംബൈയില് നടന്ന കമ്പനിയുടെ 41-ാമത് വാര്ഷിക ജനറല് മീറ്റിങിലാണ് റിലയന്സ് ജിയോ പുതിയ പദ്ധതിയായ ജിയോ ജിഗാ ഫൈബര് (Jio Giga Fiber) അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ഫോണ്-2വും അവതരിപ്പിച്ചിട്ടുണ്ട്.
 | 

സെക്കന്‍ഡില്‍ ഒരു ജിബി വേഗതയുമായി ജിയോ ജിഗാ ഫൈബര്‍ വരുന്നു

മുംബൈ: ബ്രോഡ്ബാന്റ് ശ്യംഖലയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്താനൊരുങ്ങി ജിയോ. സെക്കന്റില്‍ ഒരു ജിബി വേഗത കൈവരിക്കാന്‍ പ്രാപ്തിയുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സാധ്യതമാക്കുന്നതാണ് തങ്ങളുടെ പുതിയ പദ്ധതിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ നടന്ന കമ്പനിയുടെ 41-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് റിലയന്‍സ് ജിയോ പുതിയ പദ്ധതിയായ ജിയോ ജിഗാ ഫൈബര്‍ (Jio Giga Fiber) അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ഫോണ്‍-2വും അവതരിപ്പിച്ചിട്ടുണ്ട്.

2,50,000 കോടി രൂപയാണ് ജിയോ ബ്രോഡ്ബാന്‍ഡ് ശൃംഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ വീടുകളില്‍ അള്‍ട്രാ എച്ച്ഡി ഗുണമേന്മയില്‍ ടെലിവിഷന്‍, വീഡിയോ കോള്‍ സൗകര്യം, വോയ്സ് ആക്റ്റിവേറ്റഡ് വിര്‍ച്വല്‍ അസിസ്റ്റന്റ്, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവ സാധ്യമാക്കാനാകും. ഒപ്പം അതിവേഗ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക എളുപ്പമാകുമെന്നും കമ്പനിയുടെ അവകാശപ്പെടുന്നു.

സെക്കന്‍ഡില്‍ ഒരു ജിബി വേഗത ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കിനുണ്ടാകും. 100 എംബിപിഎസായിരിക്കും അപ്ലോഡ് സ്പീഡ്. വിട്ടീലിരുന്ന് ജിയോ ടിവി വഴി വീഡിയോ കോള്‍ ചെയ്യാനും സാധിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ശൃഖലയാണ് രാജ്യത്തിന്റെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഭാവിയെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.