പുതുവര്‍ഷത്തില്‍ ഞെട്ടിക്കുന്ന ഓഫറുകളുമായി റിലയന്‍സ് ജിയോ

പുതുവര്ഷത്തില് ഉപഭോക്താക്കളെ ഞെട്ടിച്ച് വമ്പന് ഓഫറുകളുമായി റിലയന്സ് ജിയോ. നിരക്കുകളില് കുറവ് വരുത്തിയാണ് ജിയോ ഉപയോക്താക്കള്ക്ക് സര്പ്രൈസ് നല്കിയിരിക്കുന്നത്. നിലവിലുള്ള നിരക്കുകകളില് 50 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.
 | 

പുതുവര്‍ഷത്തില്‍ ഞെട്ടിക്കുന്ന ഓഫറുകളുമായി റിലയന്‍സ് ജിയോ

മുംബൈ: പുതുവര്‍ഷത്തില്‍ ഉപഭോക്താക്കളെ ഞെട്ടിച്ച് വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ. നിരക്കുകളില്‍ കുറവ് വരുത്തിയാണ് ജിയോ ഉപയോക്താക്കള്‍ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. നിലവിലുള്ള നിരക്കുകകളില്‍ 50 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.

199 രൂപയ്ക്ക് 28 ജിബി നല്‍കിയിരുന്ന പ്ലാന്‍ 149 രൂപയായി കുറച്ചു. ദവസവും 1 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുന്ന പ്ലാനാണ് ഇത്. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന 399 രൂപയുടെ പ്ലാന്‍ 349 രൂപയായാണ് കുറച്ചിരിക്കുന്നത്.

84 ദിവസം കാലാവധിയുള്ള 459 രൂപയുടെ പ്ലാന്‍ 449 രൂപയായും 91 ദിവസം വാലിഡിറ്റിയുള്ള 499 രൂപയുടെ പ്ലാന്‍ 449 രൂപയായും കുറച്ചിട്ടുണ്ട്. ഈ രണ്ട് പ്ലാനുകളിലും ദിവസവും ഒരു ജിബി ഡേറ്റയും അണ്‍ലിമിറ്റ് കോളുകളുമാണ് നല്‍കുന്നത്.

ജനുവരി 9 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഒരു ജിബിക്ക് നാല് രൂപ നിരക്കില്‍ 1.5 ജിബി ലഭിക്കുന്ന പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.