വന്‍ ഡിസ്‌കൗണ്ടുകളുമായി ജോളി സില്ക്സ് ആടി സെയില്‍
തിരുവനന്തപുരം: ജോളി സില്ക്സ് ആടി സെയില് ആരംഭിച്ചു. കാഞ്ചീപുരം സില്‍ക്സ് സാരികളുടെ അതിവിപുലമായ ശേഖരമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ജോളി സില്‍ക്സിന്റെ തൃശൂര്‍, അങ്കമാലി, കോട്ടയം, തിരുവല്ല, കൊല്ലം തുടങ്ങിയ ഷോറൂമുകളില്‍ പ്രത്യേക ആടി ഫ്ളോര്‍ സജ്ജമാക്കിയിട്ടുണ്ട്. സാരി, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, ടോപ് തുടങ്ങിയ ശ്രേണികളില്‍ ലേഡീസ് ആന്‍ഡ് ടീന്‍സ് വെയര്‍, കിഡ്സ് വെയര്‍,മെന്‍സ് വെയര്‍ വിഭാഗങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന ഏറ്റവും പുതിയ കളക്ഷന്‍സാണ് ജോളി സില്‍സ്‌ക് ഒരുക്കിയിരിക്കുന്നത്.
കൂടാതെ, പൈതൃകവും ഗുണമേന്മയും ഒരുമിക്കുന്ന സാരികളുടെയും പട്ടുവസ്ത്രങ്ങളുടെയും ബൃഹദ് ശേഖരണവും ആടി സെയിലിലൂടെ സ്വന്തമാക്കാം. ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങാന്‍ വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ ജോളി സില്‍ക്സ് റിയല്‍ ആടി സെയിലിലൂടെ സ്വന്തമാക്കാം. വസ്ത്രങ്ങള്‍ കൂടാതെ, ചെരുപ്പുകള്‍, ബാഗുകള്‍, ഫര്‍ണിഷിംഗ് മെറ്റീരിയലുകള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരവും ആടി സ്പെഷ്യല്‍ ഡിസ്‌കൗണ്ടിലൂടെ ലഭ്യമാകും.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഓഫ് സീസണായതിനാല്‍ ഉത്പാദകരും വിതരണക്കാരും നല്‍കുന്ന പ്രത്യേക ഓഫറുകളും മറ്റും ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുക. ആടി മാസം ആദായത്തിന്റെ നാളുകളാക്കുകയാണ് റിയല്‍ ആടി സെയില്‍സിലൂടെ ജോളി സില്‍ക്സ് ലക്ഷ്യമിടുന്നത്.