കല്യാണ്‍ സില്‍കസ് 2 കോടി രൂപ കൂടി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ് സില്കസ് 2 കോടി രൂപ കൂടി നല്കി. മുഖ്യമന്ത്രി പിണറായി വിജയന് തുകയുടെ ചെക്ക് കല്യാണ് സില്ക്സ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന് കൈമാറി. ഡയറക്ടര്മാരായ പ്രകാശ് പട്ടാഭി രാമന്, മഹേഷ് പട്ടാഭിരാമന് എന്നിവര് തുക കൈമാറുന്ന ചടങ്ങില് പങ്കെടുത്തു.
 | 

കല്യാണ്‍ സില്‍കസ് 2 കോടി രൂപ കൂടി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ സില്‍കസ് 2 കോടി രൂപ കൂടി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് തുകയുടെ ചെക്ക് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍ കൈമാറി. ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭി രാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ തുക കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

ഈ മാസം ആദ്യവാരം പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി ആരംഭിച്ച ധനസമാഹരണത്തിലേക്ക് 40 ലക്ഷം രൂപ കല്യാണ്‍ സില്‍ക്‌സ് നല്‍കിയിരുന്നു. ഇത് നാമോരുരുത്തര്‍ക്കും നമ്മെ വളര്‍ത്തി വലുതാക്കിയ ദേശത്തോടുള്ള കടമയാണെന്ന് നിങ്ങളോരോരുത്തരെയും പോലം ഞങ്ങളും കരുതുന്നതായി പട്ടാഭിരാമന്‍ വ്യക്തമാക്കി. ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.