ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്ത്തനമാരംഭിച്ചു. പ്രമുഖ സിനിമാതാരം അനുശ്രീയും ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരും ചേര്ന്ന് ഉദ്ഘാടനം നിര്വ്വഹിച്ചു. ആദ്യവില്പ്പന ബുള്ള്യന് ഡീലേഴ്സ് അസോസിയേഷന് സെക്രട്ടറി വത്സന് നല്കി അനുശ്രീ നിര്വ്വഹിച്ചു. ചടങ്ങില് വെച്ച് നിര്ദ്ധനരായ വൃക്കരോഗികള്ക്കും കാന്സര് രോഗികള്ക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂര് നല്കി. നറുക്കെടുപ്പിലൂടെ 10 പേര്ക്ക് സ്വര്ണസമ്മാനം ചടങ്ങില് വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്
 | 

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സിനിമാതാരം അനുശ്രീയും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന ബുള്ള്യന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വത്സന് നല്‍കി അനുശ്രീ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെച്ച് നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ നല്‍കി. നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് സ്വര്‍ണസമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇസ്മായില്‍, വിനോദ് വായനാരി, അഡ്വ. സത്യന്‍, കൗണ്‍സിലര്‍ ബേബി, കൊയിലാണ്ടി ബുള്ള്യന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, വി പി ഇബ്രാഹിം കുട്ടി, കെ വി രാഗേഷ്, ബഷീര്‍ പടിക്കല്‍, എം കെ മായന്‍, ഹുസൈന്‍, ഹമീദ്, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍. സി പി തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.ഐ.എസ്. ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും, ഒപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് അനുഭവവുമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ നറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനമായി മാരുതി സ്വിഫ്റ്റ് കാര്‍ ലഭിക്കാനുള്ള അവസരവുമുണ്ട്.