കൈലി ജെന്നര്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി!
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയെന്ന പദവിയിലേക്ക് കൈലി ജെന്നര്‍. ഫോര്‍ബ്സ് മാസികയുടെ കോടീശ്വരന്മാരുടെ പട്ടികയിലാണ് കര്ദാഷിയാന് കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ കൈലി ഇടം നേടിയത്. തന്റെ കോസ്മെറ്റിക് ബിസിനസ് സാമ്രാജ്യത്തിലൂടെയാണ് 21കാരിയായ കൈലി ഈ പട്ടികയില്‍ ഇടംപിടിച്ചത്. മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച കൈലീ കോസ്മെറ്റിക്സ് എന്ന സ്വന്തം സ്ഥാപനത്തിന് കഴിഞ്ഞ വര്‍ഷം 360 ദശലക്ഷം ഡോളര്‍ വിറ്റുവരവുണ്ടായെന്നാണ് കണക്ക്.
23-ാമത്തെ വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയ ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ റെക്കോര്‍ഡാണ് കൈലി തകര്‍ത്തത്. ഫോര്‍ബ്സ് പട്ടികയില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ആണ് ലോകത്തിലെ ഏറ്റവും ധനികന്. 131 ബില്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2018ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 19 ബില്യന്‍ ഡോളര്‍ കൂടുതലാണ് ഇത്.
അതേസമയം സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ ഇടിവുണ്ടാകുന്നുണ്ടെന്നും ഫോര്‍ബ്സ് വിലയിരുത്തുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 8.7 ബില്യന്‍ ഡോളറിന്റെ കുറവാണ് ഫെയിസ്ബുക്ക് സ്ഥാപകന്റെ സ്വത്തിലുണ്ടായിരിക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വിവാദവുമായി ബന്ധപ്പെട്ട് സുക്കര്‍ബര്‍ഗിന്റെ ഓഹരികളിലുണ്ടായ ഇടിവാണ് ഇതിനു കാരണം.