ലാവ പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നു.

മൊബൈല് കമ്പനിയായ ലാവ തിങ്കളാഴ്ച പുതിയ ഫോണ് വിപണിയില് എത്തിക്കുന്നു. 4ജി വിഒ എല്റ്റിഇ സാധ്യമാവുന്ന ഫോണായ ലാവ 4ജി കണക്ട് എം1 ആണ് വിപണിയില് എത്തിക്കുന്നത്. 3,333 രൂപയാണ് ഫോണിന്റെ വില. ആഴ്ചകള്ക്കകം കടകളില് ഫോണ് ലഭ്യമാവും.
 | 

ലാവ പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നു.

മുംബൈ: മൊബൈല്‍ കമ്പനിയായ ലാവ തിങ്കളാഴ്ച പുതിയ ഫോണ്‍ വിപണിയില്‍ എത്തിക്കുന്നു. 4ജി വിഒ എല്‍റ്റിഇ സാധ്യമാവുന്ന ഫോണായ ലാവ 4ജി കണക്ട് എം1 ആണ് വിപണിയില്‍ എത്തിക്കുന്നത്. 3,333 രൂപയാണ് ഫോണിന്റെ വില. ആഴ്ചകള്‍ക്കകം കടകളില്‍ ഫോണ്‍ ലഭ്യമാവും.

രാജ്യത്ത് 4ജി ഉപഭോക്താക്കള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ലാവ 4ജി സാമാര്‍ട്ട് ഫോണുമായി രംഗത്ത് എത്തിയത്. പ്രധാനമായും ടെലികോം മേഖലയില്‍ പുതിയതായി ആരംഭിച്ച വോയിസ് ഓവര്‍ ലോങ് ടേം എവല്യൂഷന്‍ (വിഒ എല്‍റ്റിഇ) വോയിസ് കോളിംഗ് സര്‍വീസിന്റെ പ്രചരണമാണ്. റിലയന്‍സ് ജിയോയുടെ 4ജി വിഒ എല്‍റ്റിഇ കോളിംഗ് സേവനം എടുത്തു പറയേണ്ടതാണ്.

1.2 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറാണ് ലാവ 4ജി കണക്ട് എം1-ല്‍ ഉപയോഗിക്കുന്നത്. 512 എംബി റാമാണ് ഫോണിലുള്ളത്. 1750 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിജിഎ കാമറയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. കൂടാതെ 2ജി വോയിസ് കോളും ഇഡിജിഇ കണക്ടിവിറ്റി സേവനവും ലഭ്യമാവും. പോളികാര്‍ബണേറ്റ് നിര്‍മ്മിതമായതിനാല്‍ ബോഡി ശക്തവും ഉറപ്പുമുള്ളതായിരിക്കും