ബോബി ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ബോബി ചെമ്മണൂര് ഇന്റര്നാഷണല് ഗ്രൂപ്പിന്റെ ലൈഫ് വിഷന് ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് നടന്നു വന്നിരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ആദ്യ ഘട്ടം സമാപിച്ചു.
 | 
ബോബി ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ആദ്യ ഘട്ടം സമാപിച്ചു. തിരുവനന്തപുരത്ത് കൗമുദി ഫ്‌ളാഷ് ഏജന്റുമാര്‍ക്ക് നല്‍കിക്കൊണ്ട് തുടങ്ങിയ ദൗത്യം വിവിധ ജില്ലകളിലെ വിതരണത്തിന് ശേഷം കാഞ്ഞങ്ങാട് സമാപിച്ചു. കൂടാതെ കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ നേഴ്സിന്റെ അഭ്യര്‍ത്ഥന പ്രകാരം രണ്ട് ഗ്രാമങ്ങളും ഡോ.ബോബി ചെമ്മണൂര്‍ ദത്തെടുത്തിട്ടുണ്ട്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൈക്കാവ്, കരിമ്പാലക്കുന്ന് എന്നിവിടങ്ങളിലേക്ക് വേണ്ട മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ പച്ചക്കറി കിറ്റുകള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ പഞ്ചായത്ത് അംഗം തമ്പി പറകണ്ടത്തില്‍ എന്നിവരും ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ചോയിമഠം, ഉണ്ണികുളം എന്നീ ഗ്രാമങ്ങളിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം എബിലാല്‍, ഐ പി രാജേഷ് എന്നിവരും ഏറ്റുവാങ്ങി. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരായ ലിഞ്ചു എസ്തപ്പാന്‍, സജിത്ത് കുമാര്‍, എബിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.