കഞ്ചാവില്‍ മുതല്‍ മുടക്കാനൊരുങ്ങി മാള്‍ബോറോ സിഗരറ്റ് കമ്പനി; നിക്ഷേപിക്കുന്നത് 1.8 ബില്യന്‍ ഡോളര്‍

ലോകത്തിലെ വന്കിട സിഗരറ്റ് കമ്പനികളില് പ്രമുഖരായ ആള്ട്രിയ കഞ്ചാവ് ബിസിനസില് വന് മുതല്മുടക്കിന് തയ്യാറെടുക്കുന്നു. ജനപ്രിയ സിഗരറ്റ് ബ്രാന്ഡായ മാള്ബോറോയുടെ നിര്മാതാക്കളാണ് ആള്ട്രിയ. 1.8 ബില്യന് ഡോളറാണ് കമ്പനി ഇതിനായി മുതല് മുടക്കുന്നത്. അതിശയിക്കാനൊന്നുമില്ല, ക്യാനഡയിലെ കഞ്ചാവ് കമ്പനിയായ ക്രോണോസില് മുതല് മുടക്കാനാണ് കമ്പനിയുടെ നീക്കം. ക്യാനഡയില് കഞ്ചാവിന്റെ ഉദ്പാദനത്തിന് ഏര്പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറില് നീക്കിയിട്ടുണ്ട്. അതിനാല് ഈ ബിസിനസില് ഇറങ്ങുന്നതില് നിയമപരമായ തടസങ്ങള് നിലവിലില്ല.
 | 

കഞ്ചാവില്‍ മുതല്‍ മുടക്കാനൊരുങ്ങി മാള്‍ബോറോ സിഗരറ്റ് കമ്പനി; നിക്ഷേപിക്കുന്നത് 1.8 ബില്യന്‍ ഡോളര്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ വന്‍കിട സിഗരറ്റ് കമ്പനികളില്‍ പ്രമുഖരായ ആള്‍ട്രിയ കഞ്ചാവ് ബിസിനസില്‍ വന്‍ മുതല്‍മുടക്കിന് തയ്യാറെടുക്കുന്നു. ജനപ്രിയ സിഗരറ്റ് ബ്രാന്‍ഡായ മാള്‍ബോറോയുടെ നിര്‍മാതാക്കളാണ് ആള്‍ട്രിയ. 1.8 ബില്യന്‍ ഡോളറാണ് കമ്പനി ഇതിനായി മുതല്‍ മുടക്കുന്നത്. അതിശയിക്കാനൊന്നുമില്ല, ക്യാനഡയിലെ കഞ്ചാവ് കമ്പനിയായ ക്രോണോസില്‍ മുതല്‍ മുടക്കാനാണ് കമ്പനിയുടെ നീക്കം. ക്യാനഡയില്‍ കഞ്ചാവിന്റെ ഉദ്പാദനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറില്‍ നീക്കിയിട്ടുണ്ട്. അതിനാല്‍ ഈ ബിസിനസില്‍ ഇറങ്ങുന്നതില്‍ നിയമപരമായ തടസങ്ങള്‍ നിലവിലില്ല.

ക്രോണോസിന്റെ 45 ശതമാനം ഓഹരികളായിരിക്കും ആള്‍ട്രിയ ആദ്യ ഘട്ടത്തില്‍ വാങ്ങുക. പിന്നീട് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് 55 ശതമാനമായി ഉയര്‍ത്തും. സിഗരറ്റ് ബിസിനസില്‍ സാരമായ ഇടിവ് രേഖപ്പെടുത്തുന്നതാണ് ആള്‍ട്രിയയെ പുതിയ മേഖലയിലേക്ക് നയിക്കുന്നതെന്നാണ് സൂചന. ഈ വര്‍ഷം കമ്പനിയുടെ ഓഹരികളില്‍ 25 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷവും 2019ലും വെറും ഒരു ശതമാനത്തിന്റെ റവന്യൂ വളര്‍ച്ച മാത്രമേ കമ്പനി പ്രതീക്ഷിക്കുന്നുള്ളു.

കഞ്ചാവിന്റെ ഉദ്പാദനത്തിനും ഉപയോഗത്തിനും നിലവിലുണ്ടായിരുന്ന നിരോധനം ചില അമേരിക്കന്‍ സ്‌റ്റേറ്റുകളും അടുത്തിടെ എടുത്തു കളഞ്ഞിരുന്നു. അമേരിക്കന്‍ ഭരണകൂടത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നതോടെ കഞ്ചാവ് കൃഷിയോടുള്ള സമീപനം കൂടുതല്‍ ഉദാരമാകാനും ഇടയുണ്ട്. ക്യാനാബിഡിയോള്‍ പോലെയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രധാന ചേരുവയായ കഞ്ചാവ് ഇതോടെ സമൃദ്ധമായി ലഭിക്കുന്ന അവസ്ഥയുണ്ടാകും. കൂടുതല്‍ ആല്‍ക്കഹോള്‍, പുകയില കമ്പനികളും മറ്റിതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും കഞ്ചാവില്‍ നിക്ഷേപം നടത്തിയേക്കുമെന്നും വിവരമുണ്ട്.