മില്‍മ പാല്‍ വില വര്‍ദ്ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍; പുതുക്കിയ നിരക്കുകള്‍ കാണാം

മില്മ പാലിന്റെ വിലവര്ദ്ധന വ്യാഴാഴ്ച മുതല് പ്രാബല്യത്തിലാകും.
 | 
മില്‍മ പാല്‍ വില വര്‍ദ്ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍; പുതുക്കിയ നിരക്കുകള്‍ കാണാം

തിരുവനന്തപുരം: മില്‍മ പാലിന്റെ വിലവര്‍ദ്ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിലാകും. നാല് രൂപയാണ് ലിറ്ററിന് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇതോടെ പാല്‍ വില 44 മുതല്‍ 48 രൂപ വരെയായി ഉയരും. ഓറഞ്ച്, പച്ച നിറത്തിലുള്ള കൊഴുപ്പ് കൂടിയ പാലിന് ലിറ്ററിന് 48 രൂപയായിരിക്കും പുതുക്കിയ നിരക്ക്.

മഞ്ഞ, ഇളം നീല നിറങ്ങളിലുള്ള കവറുകളിലെ പാലിന് ലിറ്ററിന് 44 രൂപയാകും. കടും നീല നിറത്തിലുള്ള കവറിലെ പാലിന് 46 രൂപയായിരിക്കും ലിറ്ററിന് ഈടാക്കുക. കാലിത്തീറ്റ വില വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് മില്‍മ വിശദീകരിക്കുന്നത്. പുതിയ വില രേഖപ്പെടുത്തിയ കവറുകള്‍ ലഭിക്കുന്നത് വരെ പഴയ വില രേഖപ്പെടുത്തിയ കവറുകളില്‍ പാല്‍ വിതരണം ചെയ്യും.

വര്‍ദ്ധിപ്പിക്കുന്ന വിലയില്‍ 3 രൂപ 35 പൈസ കര്‍ഷകര്‍ക്കായിരിക്കും നല്‍കുക. 16 പൈസ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കും. 32 പൈസ ഏജന്റുമാര്‍ക്ക് നല്‍കാനാണ് മില്‍മ ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്.