മൊബൈല്‍ നമ്പറുകള്‍ പതിമൂന്നക്കമാകുമെന്ന വാര്‍ത്ത തെറ്റ്; സത്യാവസ്ഥ ഇതാണ്
മൊബൈല് നമ്പറുകള് പതിമൂന്ന് അക്കമാകുമെന്ന വാര്ത്ത തെറ്റെന്ന് വിശദീകരണം. മെഷീന് ടു മെഷീന് നമ്പറുകളെ സംബന്ധിച്ച് പുറത്തു വിട്ട വാര്ത്ത ചില മാധ്യമങ്ങള് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ടംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു. റിലയന്സ്, എയര്ടെല്, സെല്ലുലാര് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവരെ ഉദ്ധരിച്ചാണ് റിപ്പോര്ട്ട്.
Feb 21, 2018, 17:09 IST
| ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറുകള് പതിമൂന്ന് അക്കമാകുമെന്ന വാര്ത്ത തെറ്റെന്ന് വിശദീകരണം. മെഷീന് ടു മെഷീന് നമ്പറുകളെ സംബന്ധിച്ച് പുറത്തു വിട്ട വാര്ത്ത ചില മാധ്യമങ്ങള് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ടംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു. റിലയന്സ്, എയര്ടെല്, സെല്ലുലാര് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
കാര്‍ഡുകള്‍ സൈ്വപ് ചെയ്യാന്‍ ഉപയോഗിക്കുന്ന മെഷീനുകള്‍, ഇലക്ട്രിസിറ്റി മീറ്ററുകള്‍ തുടങ്ങിയവയിലെ സിം കാര്‍ഡുകളിലാണ് മെഷീന്‍ ടു മെഷീന്‍ നമ്പറുകള്‍ ഉപയോഗിക്കുന്നത്. ഇവയിലെ സുരക്ഷയുടെ ഭാഗമായാണ് ജൂലൈ 1 മുതല്‍ നമ്പറുകള്‍ പതിമൂന്നക്കമാക്കാന്‍ നിര്‍ദേശം നല്‍കിയത്. മൊബൈല്‍ നമ്പറുകളുടെ അക്കങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.