വാഹനങ്ങളുടെ ലോംഗ് ടേം കവര്‍ പ്രീമിയം നാളെ മുതല്‍ ഒന്നിച്ച് അടയ്ക്കണം; പ്രീമിയം വര്‍ദ്ധിക്കും

സെപ്റ്റംബര് 1 മുതല് വാഹനങ്ങളുടെ തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് പ്രീമിയം ഒന്നിച്ച് അടയ്ക്കണം. പുതിയ വാഹനങ്ങളുടെ തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് ഇനത്തില് കൂടുതല് തുക അടക്കേണ്ടതായാണ് വരുന്നത്. കാറുകള്ക്കു മൂന്നു വര്ഷത്തേയും ഇരുചക്രവാഹനങ്ങള്ക്ക് അഞ്ചു വര്ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് സെപ്റ്റംബര് ഒന്നു മുതല് നടപ്പാക്കുകയാണ്.
 | 

വാഹനങ്ങളുടെ ലോംഗ് ടേം കവര്‍ പ്രീമിയം നാളെ മുതല്‍ ഒന്നിച്ച് അടയ്ക്കണം; പ്രീമിയം വര്‍ദ്ധിക്കും

കൊച്ചി: സെപ്റ്റംബര്‍ 1 മുതല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഒന്നിച്ച് അടയ്ക്കണം. പുതിയ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക അടക്കേണ്ടതായാണ് വരുന്നത്. കാറുകള്‍ക്കു മൂന്നു വര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കുകയാണ്.

വാഹന ഇന്‍ഷുറന്‍സില്‍ വാഹനത്തിന്റെ കേടുപാടിനും നഷ്ടത്തിനും ധനസഹായ പരിരക്ഷയേകുന്ന ഓണ്‍ ഡാമേജ് ഘടകവും വാഹനങ്ങള്‍ മൂലം മറ്റു വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിവയുമാണ് ഉള്ളത്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ഷം തോറും പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസികള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.