പെപ്‌സികോ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ബ്രാന്‍ഡ് അവകാശം ഇന്ത്യന്‍ കമ്പനിക്ക്
കൊച്ചി: പെപ്സികോ ഇന്ത്യയിലെ പ്രവര്ത്തനങ്ങള് നിര്ത്തുന്നു. കമ്പനിയുടെ പാലക്കാട് ഉള്പ്പെടെയുള്ള യൂണിറ്റുകളിലെ നിര്മാണവും വിതരണവും പൂര്ണ്ണമായും നിര്ത്തി. കഴിഞ്ഞ അഞ്ചു വര്ഷമായി നഷ്ടത്തില് തുടരുകയായിരുന്നു കമ്പനി. പാലക്കാട് ഉള്പ്പെടെയുള്ള പ്ലാന്റുകള്ക്കെതിരെ പ്രാദേശികമായി ഉയര്ന്ന എതിര്പ്പുകള് പെപ്സിക്കോയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രവി ജയ്പൂരിയയുടെ വരുണ് ബിവറേജസ് പെപ്സി ബ്രാന്ഡിലുള്ള ഉല്പ്പന്നങ്ങള് ഇനി മുതല് വിപണിയിലെത്തിക്കും.
മുപ്പത് വര്ഷത്തിലേറെയായി ഇന്ത്യയില് പ്രവര്ത്തിക്കുന്ന പെപ്സികോയുടെ ബ്രാന്ഡ് ഉപയോഗിക്കാനുള്ള അവകാശം 1850 കോടി രൂപയ്ക്കാണ് വരുണ് ബിവറേജസിന് കൈമാറിയിരിക്കുന്നത്. 1900 ജീവനക്കാരെയും വരുണ്‍ ബിവറേജസിന് കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കമ്പനി നോട്ടീസ് പുറപ്പെടുവിച്ചു. 2015ല്‍ 8130 കോടിയുടെ വിറ്റുവരവ് നേടിയ കമ്പനിക്ക് 2018ല്‍ 6540 കോടി രൂപ മാത്രമാണ് ലഭിച്ചത്. പ്രതിവര്‍ഷം ശരാശരി 300 കോടി നഷ്ടത്തിലായിരുന്നു പ്രവര്‍ത്തനം.
പെപ്സി, മൗണ്ടന്‍ ഡ്യൂ, സെവന്‍ അപ്, മിറിന്‍ഡ, ട്രോപിക്കാന, അക്വാഫിന തുടങ്ങിയ ബ്രാന്‍ഡുകളാണ് അരുണ്‍ ബിവറേജസിന് കൈമാറിയിരിക്കുന്നത്. നിലവിലുള്ള പ്ലാന്റുകളില്‍ ഈ കമ്പനി പ്രവര്‍ത്തനം തുടരുമെന്നാണ് റിപ്പോര്‍ട്ട്.