ഒരു മാസത്തിനിടെ രണ്ടു തവണ പലിശനിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; നിരക്ക് ഒരു ശതമാനം

ഒരു മാസത്തിനിടെ രണ്ടു തവണ പലിശ നിരക്ക് വെട്ടിക്കുറച്ച് റിസര്വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ.
 | 
ഒരു മാസത്തിനിടെ രണ്ടു തവണ പലിശനിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; നിരക്ക് ഒരു ശതമാനം

സിഡ്‌നി: ഒരു മാസത്തിനിടെ രണ്ടു തവണ പലിശ നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. ഒരു ശതമാനമാണ് പുതിയ പലിശനിരക്ക്. തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്താണ് രണ്ടാമതും പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. കഴിഞ്ഞ മാസം 1.25 ശതമാനമായാണ് പലിശനിരക്ക് കുറച്ചത്.

ഇതില്‍ വീണ്ടും 0.25 ശതമാനം കുറവു വരുത്തി ഇപ്പോള്‍ 1 ശതമാനമാക്കി മാറ്റിയിരിക്കുകയാണ്. ഇത് റെക്കോര്‍ഡ് നിരക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ ആറാമത്തെ പലിശ നിരക്കുള്ള രാജ്യമാണ് ഇപ്പോള്‍ ഓസ്ട്രേലിയ. സ്വിറ്റ്സര്‍ലന്റാണ് ഏറ്റവും പലിശ നിരക്ക് കുറവുള്ള രാജ്യം. മൈനസ് 0.75 ശതമാനമാണ് ഇവിടത്തെ നിരക്ക്.

2012നു ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടു മാസങ്ങളില്‍ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്. നിലവില്‍ 5.2 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. ഇത് 4.5 ശതമാനമായി കുറയ്ക്കാനാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് നേരത്തേ സൂചന നല്‍കിയിരുന്നു.

നിരക്കുകള്‍ ഇനിയും കുറച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.
പലിശ നിരക്ക് ഇനിയും ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. 0.5 ശതമാനം വരെ ഇത് താഴ്ത്തിയേക്കാമെന്നാണ് വിവരം.