ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍

ഓണ്ലൈന് വിപണിയില് കേന്ദ്രസര്ക്കാര് വരുത്തുന്ന നിയന്ത്രണങ്ങള് ഫെബ്രുവരി 1 മുതല് പ്രാബല്യത്തില്. വിദേശ നിക്ഷേപമുള്ള ഇ-കൊമേഴ്സ് സൈറ്റുകള്ക്കാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇന്ഡസ്ട്രിയല് പോളിസ് ആന്ഡ് പ്രമോഷന് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇ-കൊമേഴ്സ് പ്രമോട്ടര്മാര്ക്ക് നിക്ഷേപമുള്ള കമ്പനിയുടെ സാധനങ്ങള് സ്വന്തം സൈറ്റിലൂടെ വില്ക്കാനാകില്ല.
 | 
ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിപണിയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍. വിദേശ നിക്ഷേപമുള്ള ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്കാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസ് ആന്‍ഡ് പ്രമോഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇ-കൊമേഴ്‌സ് പ്രമോട്ടര്‍മാര്‍ക്ക് നിക്ഷേപമുള്ള കമ്പനിയുടെ സാധനങ്ങള്‍ സ്വന്തം സൈറ്റിലൂടെ വില്‍ക്കാനാകില്ല.

വിദേശനിക്ഷേപ നയത്തിന്റെ ഭാഗമായാണ് നിയന്ത്രണം എന്നാണ് മന്ത്രാലയം അറിയിക്കുന്നത്. ഇതനുസരിച്ച് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയ്ക്കായിരിക്കും വലിയ തിരിച്ചടിയുണ്ടാകുക. ആമസോണിന്റെ പല ഉല്‍പ്പന്നങ്ങളും സ്വന്തം സൈറ്റിലൂടെ വില്‍ക്കാന്‍ ഈ നിയന്ത്രണം നിലവില്‍ വരുന്നതോടെ സാധിക്കില്ല.

ഇതു കൂടാതെ എക്‌സ്‌ക്ലൂസീവ് സെയിലുകളും നിരോധിച്ചു. ചില ഉല്‍പ്പന്നങ്ങള്‍ ചില സൈറ്റുകളില്‍ മാത്രം ലഭ്യമാകുന്ന വിപണനമാണ് നിരോധിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശം ലംഘിക്കുന്നു എന്നു കാട്ടിയാണ് മന്ത്രാലയം ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഓണ്‍ലൈന്‍ സൈറ്റുകളെ സാരമായി ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.