ടവറുകള്‍ ഇല്ലാത്തയിടങ്ങളിലും സേവനം നല്‍കാന്‍ ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്ത് ജിയോ

ടവറുകള് ഇല്ലാത്ത പ്രദേശങ്ങളിലും മൊബൈല് ഇന്റര്നെറ്റ് നല്കാന് പദ്ധതിയുമായി റിലയന്സ് ജിയോ. ഉപഗ്രഹങ്ങള് ഉപയോഗിച്ച് ഇന്റര്നെറ്റ് എത്തിക്കാനാണ് പദ്ധതി. ഇതിനായി ഐഎസ്ആര്ഒയുമായി ധാരണയിലെത്തിയിരിക്കുകയാണ് ജിയോ. അമേരിക്കന് വാര്ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്സുമായും ജിയോ കരാറിലെത്തി.
 | 

ടവറുകള്‍ ഇല്ലാത്തയിടങ്ങളിലും സേവനം നല്‍കാന്‍ ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്ത് ജിയോ

ടവറുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ പദ്ധതിയുമായി റിലയന്‍സ് ജിയോ. ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി. ഇതിനായി ഐഎസ്ആര്‍ഒയുമായി ധാരണയിലെത്തിയിരിക്കുകയാണ് ജിയോ. അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായും ജിയോ കരാറിലെത്തി.

ഉപഗ്രഹങ്ങള്‍ വവി അതിവേഗ ഇന്റര്‍നെറ്റ്, ടിവി സംപ്രേഷണം എന്നിവ നല്‍കുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഉപഗ്രഹങ്ങളും ഹ്യൂസ് കമ്യൂണിക്കേഷന്‍സിന്റെ സാങ്കേതിക വിദ്യയും ഉപയോഗിച്ച് വിദൂര ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സേവനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഇതുവരെ ടെലിഫോണ്‍ സേവനം പോലും ലഭിക്കാത്ത പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. മലയോര മേഖലകളിലും ദ്വീപുകളിലുമുള്‍പ്പെടെ 400ഓളം പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്റ്റേഷനുകളും, ലേയിലും പോര്‍ട്ട്ബ്ലെയറിലും മിനി-ഹബ്ബുകളും സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.