അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ കൂടി പൂട്ടുന്നു; ഫിനാന്‍സ് ബിസിനസില്‍ നിന്ന് പിന്നോട്ട്
മുംബൈ: അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്ക്ക് കൂടി താഴ് വീഴുന്നു. റിലയന്‍സ് ക്യാപിറ്റലിന്റെ കീഴിലുള്ള റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് എന്നിവയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കമ്പനികള്‍ നല്‍കി വരുന്ന വായ്പാ സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് വാര്‍ഷിക യോഗത്തില്‍ അനില്‍ അംബാനി അറിയിച്ചു.
കമ്പനികളുടെ വായ്പകള്‍ തീര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും ഡിസംബറില്‍ ഇത് പൂര്‍ത്തിയാകുമെന്നും അനില്‍ അംബാനി പറഞ്ഞു. വായ്പാ ബിസിനസില്‍ തുടരുന്നില്ലെന്നാണ് അംബാനി വ്യക്തമാക്കിയത്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കമ്പനികളുടെ റെസല്യൂഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാതൃ കമ്പനിയായ റിലയന്‍സ് ക്യാപിറ്റലിന്റെ ബാധ്യതയില്‍ 25,000 കോടി പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അനില്‍ അംബാനി പറഞ്ഞു.