സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും

ഇന്ത്യയിലാദ്യമായി സൗജന്യ റോള്സ് റോയ്സ് ടൂറും താമസവും അവതരിപ്പിച്ച് ചെമ്മണ്ണൂര് ഇന്റര്നാഷണല് ഗ്രൂപ്പിന്റെ ഓക്സിജന് റിസോര്ട്ട്.
 | 
സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും

ഇന്ത്യയിലാദ്യമായി സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും അവതരിപ്പിച്ച് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്‌സിജന്‍ റിസോര്‍ട്ട്. ലോകോത്തര നിലവാരത്തിലുള്ള ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സുഖവാസത്തിന് എത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബസമേതം രാജകീയ പ്രൗഢിയോടെ യാത്ര ചെയ്യാന്‍ റോള്‍സ് റോയ്‌സ് നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തും. വീട്ടില്‍ നിന്ന് നിങ്ങളെയും കൊണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉല്ലാസയാത്രകള്‍ നടത്തുന്നതിനും കൂടാതെ താല്‍പര്യമുള്ളവര്‍ക്ക് റോള്‍സ് റോയ്‌സിനൊപ്പം സെല്‍ഫിയെടുക്കുന്നതിനും ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യമായി താമസിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ശേഷം തിരികെ റോഡിലുള്ള കുണ്ടും കുഴിയിലും പെട്ടിട്ടുള്ള കഷ്ടപ്പാടുകളൊന്നുമില്ലാതെ റോള്‍സ് റോയ്‌സില്‍ ഒഴുകി നിങ്ങളുടെ വീട്ടിലെത്താം എന്നുള്ളത് ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും. വെറും 3000 രൂപ 11 തവണകളായി അടച്ചുകൊണ്ട് 5 മുതല്‍ 25 വര്‍ഷം വരെയുള്ള ഓക്‌സിജന്‍ റിസോര്‍ട്ട് ടൈം മെമ്പര്‍ഷിപ്പ് സ്വന്തമാക്കുന്നതിലൂടെ എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഊട്ടി, മൂന്നാര്‍, തേക്കടി, ആലപ്പുഴ, ഗോവ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 9 മാസമായി ഓക്‌സിജന്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

1000 ഏക്കറില്‍ മൂന്നാറില്‍ റിസോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടി സ്വര്‍ഗ്ഗതുല്യമായ ഓക്‌സിജന്‍ റിസോര്‍ട്ട് ഉടന്‍ ആരംഭിക്കുകയും ചെയ്യും. 18003157171ല്‍ മിസകോള്‍ ചെയ്‌തോ www.chemmanurinternationalgroup.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ് എന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.