ഹര്‍ത്താലുകളിലും ഇനി കടകള്‍ തുറക്കുമെന്ന് കൊച്ചിയിലെ വ്യാപാരികള്‍

ഇനി മുതല് ഹര്ത്താലുകളിലും കടകള് തുറക്കുമെന്ന് കൊച്ചിയിലെ വ്യാപാരികള്. ഏതു സംഘടനകള് ഹര്ത്താല് പ്രഖ്യാപിച്ചാലും കടകള് തുറന്നിടുമെന്ന് കേരള മര്ച്ചന്റ്സ് ആന്ഡ് ചേംബര് ഓഫ് കൊമേഴ്സ് വ്യക്തമാക്കി. ഇക്കാര്യത്തില് സംസ്ഥാന സര്ക്കാരുമായും രാഷ്ട്രീയ പാര്ട്ടികളുമായും ചര്ച്ചകള് നടത്തുമെന്നും സംഘടന അറിയിച്ചു.
 | 
ഹര്‍ത്താലുകളിലും ഇനി കടകള്‍ തുറക്കുമെന്ന് കൊച്ചിയിലെ വ്യാപാരികള്‍

കൊച്ചി: ഇനി മുതല്‍ ഹര്‍ത്താലുകളിലും കടകള്‍ തുറക്കുമെന്ന് കൊച്ചിയിലെ വ്യാപാരികള്‍. ഏതു സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കടകള്‍ തുറന്നിടുമെന്ന് കേരള മര്‍ച്ചന്റ്സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും സംഘടന അറിയിച്ചു.

അടിക്കടി മുന്നറിയിപ്പില്ലാതെയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാര മേഖലയ്ക്ക് വന്‍ നഷ്ടമാണ് സൃഷ്ടിക്കുന്നത്. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ച ഹര്‍ത്താലുകള്‍ ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചു. തങ്ങളുടെ നിലനില്‍പ്പിനായാണ് ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

വ്യപാര രംഗത്തുള്ള മറ്റു സംഘടനകളുമായി ചേര്‍ന്ന് ഹര്‍ത്താലിനെതിരെ പ്രവര്‍ത്തിക്കും. ഇതിനുവേണ്ടി സംസ്ഥാന സമിതികള്‍ക്ക് രൂപം നല്‍കും. കൊച്ചിയില്‍ അടുത്ത ദിവസം തന്നെ വിപുലമായ യോഗം ചേരുന്നുണ്ട്. ഹര്‍ത്താലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യവും ആലോചിച്ച് വരികയാണ്. അടുത്തമാസം പ്രഖ്യാപിച്ചിട്ടുള്ള ദേശീയപണിമുടക്ക് വേണ്ടെന്നും സംഘടന പറഞ്ഞു.