ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പുതുമയാര്‍ന്ന ഒരു റിയാലിറ്റി ഷോ
കൊച്ചി: കേരള നവമാധ്യമ ചരിത്രത്തിലാദ്യമായി യൂട്യൂബിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്താന് ഒരുങ്ങുകയാണ് ദി ക്വസ്റ്റ് ഫോര് ദി ബെസ്റ്റ് എന്ന ടാലന്റ് ഹണ്ട് ഷോ. കാലത്തിന്റെ മാറ്റമനുസരിച്ച് കലയെ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ ഉള്ള ഉദ്യമമാണ് ഈ പരിപാടി. ഈ കൊറോണ കാലത്ത് ഒരു മഹാമാരിക്കെതിരെ പോരാടുമ്പോഴും വെറുതെ സമയം പാഴാക്കി കളയാതെ ഒരു നവ മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ടീം അറൈസിങിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ പരിപാടി വെറും ഒരു ടാലന്റ് ഹണ്ട് ഷോ എന്നതിനപ്പുറം കലയെയും പ്രകൃതി ബോധത്തെയും ഒത്തൊരുമിപ്പിച്ച് ഒരു പുതു തരംഗത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ബോബി ഫാന്‍സിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടിയില്‍ 16 മുതല്‍ 30 വയസ്സു വരെയുള്ള ഏതൊരു മലയാളിക്കും മത്സരിക്കാവുന്നതാണ്.
50 എപ്പിസോഡുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ കൊറോണ കാലത്ത് സ്വന്തം ജീവിതം മറന്ന് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:+91 75940 57594