പറക്കും ടാക്‌സിയുമായി ഊബര്‍ എത്തുന്നു; സര്‍വീസ് 2020 മുതല്‍

റോഡിലെ ഗതാഗതക്കുരുക്കില് നിന്ന് യാത്രക്കാരെ രക്ഷിക്കാന് പറക്കും ടാക്സിയുമായി ഊബര് എത്തുന്നു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് പറന്നിറങ്ങുന്ന ടാക്സികള് വളരെ വേഗത്തില് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് മാത്രമല്ല, നിലവിലുള്ളതിനേക്കാള് കുറഞ്ഞ നിരക്കില് സര്വീസ് നടത്താനു സാധിക്കുമെന്നാണ് ഊബര് അവകാശപ്പെടുന്നത്. അമേരിക്കയിലെ ലോസ് ആന്ജലസില് നടക്കുന്ന എലിവേറ്റ് സമ്മിറ്റില് ഇതിന്റെ മാതൃക ഊബര് അവതരിപ്പിച്ചു.
 | 

പറക്കും ടാക്‌സിയുമായി ഊബര്‍ എത്തുന്നു; സര്‍വീസ് 2020 മുതല്‍

റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ പറക്കും ടാക്‌സിയുമായി ഊബര്‍ എത്തുന്നു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് പറന്നിറങ്ങുന്ന ടാക്‌സികള്‍ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് മാത്രമല്ല, നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താനു സാധിക്കുമെന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. അമേരിക്കയിലെ ലോസ് ആന്‍ജലസില്‍ നടക്കുന്ന എലിവേറ്റ് സമ്മിറ്റില്‍ ഇതിന്റെ മാതൃക ഊബര്‍ അവതരിപ്പിച്ചു.

ഹെലികോപ്ടറിന്റെ മാതൃകയില്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന എയര്‍ക്രാഫ്റ്റായിരിക്കും ഇതിനായി ഉപയോഗിക്കുക. തിരക്കേറിയ നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ഈ പറക്കും ടാക്‌സികള്‍ സഹായിക്കും. 2020 മുതല്‍ ഈ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഒരു എയര്‍ക്രാഫ്റ്റില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാം. ആദ്യഘട്ടത്തില്‍ പൈലറ്റുമാരുള്ള മോഡലുകളായിരിക്കും അവതരിപ്പിക്കുക. പിന്നീട് സ്വയം പറക്കുന്ന മോഡലുകള്‍ നിലവില്‍ വരും.

സ്വയം പറക്കുന്ന മോഡലുകള്‍ 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. വാഹനത്തിന്റെ മിനിയേച്ചറും പൂര്‍ണ്ണ രൂപത്തിലുള്ള മോഡലും സമ്മിറ്റില്‍ ഊബര്‍ പ്രദര്‍ശിപ്പിച്ചു. ഹെലികോപ്ടറിന്റെ മാതൃകയിലുള്ള നാല് റോട്ടറുകളിലാണ് ഇത് പറന്നുയരുന്നത്. ഒരെണ്ണം തകരാറിലായാലും മറ്റുള്ളവ പ്രവര്‍ത്തിക്കുമെന്നതിനാല്‍ അപകട സാധ്യത കുറവാണെന്ന് ഊബര്‍ അവകാശപ്പെടുന്നു. ഇലക്ട്രിക് വാഹനമായതിനാല്‍ ഹെലികോപ്ടറിന്റെയത്ര ശബ്ദമുണ്ടാകില്ലെന്ന മെച്ചവുമുണ്ട്.