വോഡഫോണ്‍-ഐഡിയ ലയനം യാഥാര്‍ത്ഥ്യമാകുന്നു; കമ്പനിക്ക് പുതിയ പേരിടും

രാജ്യത്തെ വലിയ ടെലികോം കമ്പനികളായ ഐഡിയ, വോഡാഫോണ് എന്നീ കമ്പനികളുടെ ലയന ചര്ച്ചകള് അന്ത്യഘട്ടത്തില്. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഇരുവരും ഒന്നിക്കുന്നത്. പുതിയ കമ്പനിക്ക് മറ്റൊരു പേര് നല്കുമെന്നാണ് സൂചന. ഇരുവരുടെയും ബ്രാന്ഡുകളെ ബാധിക്കാത്ത വിധത്തിലുള്ള പേരായിരിക്കും നിര്ദേശിക്കപ്പെടുക.
 | 

വോഡഫോണ്‍-ഐഡിയ ലയനം യാഥാര്‍ത്ഥ്യമാകുന്നു; കമ്പനിക്ക് പുതിയ പേരിടും

ന്യൂഡല്‍ഹി: രാജ്യത്തെ വലിയ ടെലികോം കമ്പനികളായ ഐഡിയ, വോഡാഫോണ്‍ എന്നീ കമ്പനികളുടെ ലയന ചര്‍ച്ചകള്‍ അന്ത്യഘട്ടത്തില്‍. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഇരുവരും ഒന്നിക്കുന്നത്. പുതിയ കമ്പനിക്ക് മറ്റൊരു പേര് നല്‍കുമെന്നാണ് സൂചന. ഇരുവരുടെയും ബ്രാന്‍ഡുകളെ ബാധിക്കാത്ത വിധത്തിലുള്ള പേരായിരിക്കും നിര്‍ദേശിക്കപ്പെടുക.

വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് എന്നാവും കമ്പനിയുടെ പുതിയ പേരെന്നാണ് സൂചന. ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 26ന് ചേരുന്ന കമ്പനിയുടെ പൊതുയോഗത്തിലേ തീരുമാനിക്കൂ. ഐഡിയയാണ് പുതിയ പേര് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ പുതിയ കമ്പനിയുടെ 45.1 ശതമാനം ഓഹരി വോഡഫോണിനും 26 ശതമാനം ഓഹരി ഐഡിയക്കും ലഭിക്കും. കൂടാതെ 15,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനും ശ്രമിക്കുമെന്നാണ് സൂചന.

ജിയോ സൃഷ്ടിച്ച മത്സരത്തെ മറികടക്കാനാണ് കമ്പനികള്‍ ലയിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇരു കമ്പനികളും ലയിക്കുന്നതോടെ ടെലികോം രംഗത്ത് മത്സരം ശക്തമാകുമെന്നാണ് കരുതുന്നത്. ജിയോയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വരുമാനമുള്ള ടെലികോം കമ്പനി. വോഡഫോണും ഐഡിയയും ഒന്നിക്കുന്നതോടെ ജിയോയെ മറികടക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.