ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി വോഡഫോണ്‍; 21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍

ടെലികോം സേവനരംഗത്ത് കമ്പനികള് തമ്മിലുള്ള മത്സരം കടുക്കുന്നു. ജിയോയുടെ ആകര്ഷകമായ ഓഫറുകളെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഡിയയും എയര്ടെല്ലും ബി.എസ്.എന്.എല്ലുമെല്ലാം. ഡാറ്റ ഉപയോഗം വര്ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില് എല്ലാ കമ്പനികളും പുതിയ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.
 | 

ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി വോഡഫോണ്‍; 21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍

ടെലികോം സേവനരംഗത്ത് കമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുന്നു. ജിയോയുടെ ആകര്‍ഷകമായ ഓഫറുകളെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഡിയയും എയര്‍ടെല്ലും ബി.എസ്.എന്‍.എല്ലുമെല്ലാം. ഡാറ്റ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ കമ്പനികളും പുതിയ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.

ജിയോയെ വെല്ലുവിളിക്കുന്ന പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത് വോഡഫോണ്‍ ആണ്. 21 രൂപയ്ക്ക് ഒരു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് വോഡഫോണ്‍ നല്‍കുന്നത്. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 3ജി-4 ജി വേഗതയില്‍ ഡാറ്റാ ഉപയോഗിക്കാം. സമാന ഓഫറുമായി രംഗത്തുവന്ന ജിയോയെ വെല്ലുവിളിക്കുകയാണ് കമ്പനിയുടെ ഉദ്ദേശ്യം.

158 രൂപയ്ക്ക് 28 ദിവസം അണ്‍ലിമിറ്റഡ് കോളും ദിവസം ഒരു ജിബി ഡാറ്റയും നല്‍കി നേരത്തെ വോഡഫോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. എര്‍ടെല്ലും ബിഎസ്എന്‍എലും സമാന ഓഫറുകള്‍ നല്‍കി മത്സര രംഗത്ത് സജീവമാണ്.