ബാങ്ക് പണിമുടക്ക് ഒഴിവാക്കാൻ ഡൽഹിയിൽ നാളെ ചർച്ച

ബാങ്ക് ജീവനക്കാർ ഈ മാസം പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡൽഹിയിൽ നാളെ ചർച്ച നടക്കും.
 | 
ബാങ്ക് പണിമുടക്ക് ഒഴിവാക്കാൻ ഡൽഹിയിൽ നാളെ ചർച്ച

 

ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ ഈ മാസം പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡൽഹിയിൽ നാളെ ചർച്ച നടക്കും. അഞ്ചു ദിവസത്തെ പണിമുടക്കാണ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴിനും, 21 മുതൽ 24 വരെയുമാണ് സമരം. മാർച്ച് 16 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനമായിട്ടുണ്ട്. സെൻട്രൽ ചീഫ് ലേബർ കമ്മീഷണറാണ് നാളെ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്..

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിലാണ് 23ശതമാനം ശമ്പളവർദ്ധന ആവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ സമരം. 11ശതമാനം വർദ്ധനവ് അനുവദിക്കാൻ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ) തയ്യാറാണെങ്കിലും യൂണിയനുകൾ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് ഡൽഹിയിൽ നാളെ ചർച്ച നടത്തുന്നത്.