വ്യവസായി പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു
പ്രമുഖ വ്യവസായി പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു. 78 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ച കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മിംസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാനും ഇന്‍ഡസ് മോട്ടോര്‍സ് സ്ഥാപകനും വൈസ് ചെയര്‍മാനുമായിരുന്നു.
ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പേസ് ഗ്രൂപ്പിന്റെയും സെഞ്ചുറി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെയും ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം. 25 രാജ്യങ്ങളിലായി 20,000ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളാണ് പേസ് ഗ്രൂപ്പിന് കീഴിലുള്ളത്. കേരളത്തിലും മംഗലാപുരത്തും ഗ്രൂപ്പിന് സ്‌കൂളുകളുണ്ട്.
മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം മുസ്ലീം ലീഗ്, കെഎംസിസി എന്നിവയിലൂടെ രാഷ്ട്രീയ, സംഘടനാ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.