കോവിഡ് തുടര്‍ചികിത്സ സൗജന്യമാക്കിക്കൂടേ? സര്‍ക്കാരിനോട് ഹൈക്കോടതി

 | 
High Court
കൊവിഡ് തുടര്‍ ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി


കൊവിഡ് തുടര്‍ ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നുണ്ട്. ഇതേ പരിഗണന കോവിഡ് അനന്തര ചികിത്സക്കും നല്‍കേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. കോവിഡ് ബാധിച്ച സമയത്തേക്കാള്‍ നെഗറ്റീവായ ശേഷമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും അതിനാല്‍ തുടര്‍ ചികിത്സ സൗജന്യമായി നല്‍കാനാകുമോ എന്നാണ് കോടതി ചോദിച്ചത്.

അതേസമയം മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ചികിത്സ സൗജന്യമാണെന്നും ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്ന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

27,000 രൂപ മാസ ശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുന്ന രീതി ശരിയല്ല. ഒരു മാസം ഇവര്‍ കോവിഡ് അനന്തര ചികിത്സയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ 21,000 രൂപ മുറിവാടകയായി നല്‍കേണ്ടി വരും. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.