ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം, ബാറുകള്‍ തുറക്കുന്നു; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
Sep 25, 2021, 17:33 IST
| 
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകള്‍ തുറക്കാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇളവുകളുടെ കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ബാറുകളിലും റെസ്‌റ്റോറന്റുകളിലും പ്രവേശനം അനുവദിക്കുക. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവര്‍ത്തിപ്പിക്കരുത്, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം തുടങ്ങിയ നിബന്ധനകളും ഉണ്ട്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.