കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

 | 
rrrrrrrr

കൊച്ചി : കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. അഭിഭാഷകന്റെ പരാതിയിൽ കേസെടുക്കില്ല എന്ന് പൊലീസ് വ്യക്തമാക്കി. പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നൽകിയത്. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

കുസാറ്റ് ദുരന്തത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കയ്യില്‍ നിന്ന് ശേഖരിക്കാനാണ് നീക്കം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.