കൊല്ലം പുനലൂരിൽ വാഹനാപകടം; മുൻ കായിക താരം ഓംകാർ നാഥ് മരിച്ചു

 | 
kollm

കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം മരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ദേശീയ മെഡൽ ജേതാവും എം എ കോളജ് മുൻ കായികതാരവുമാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവിൽദാർ ഓംകാർനാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി.