പങ്കാളികളെ കൈമാറിയ കേസ്; പരാതിക്കാരിയെ പീഡിപ്പിച്ചത് 9 പേര്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പങ്കാളികളെ കൈമാറുന്ന സംഘം പിടിയിലായതിന് കാരണമായ പരാതി നല്‍കിയ യുവതിയെ പീഡിപ്പിച്ചത് 9 പേരെന്ന് പോലീസ്. പിടിയിലായ ആറു പേര്‍ പരാതിക്കാരിയെ പീഡിപ്പിച്ചവരാണെന്ന് പോലീസ് അറിയിച്ചു. മറ്റു മൂന്നു പേര്‍ ഒളിവിലാണ്. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായി വിവരമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍.
ചങ്ങനാശേരി സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഇവരെ പീഡിപ്പിച്ചവരില്‍ 5 പേര്‍ ഭാര്യമാരുമായാണ് എത്തിയത്. ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു ഇവരുടെ രീതി. നാലു പേര്‍ തനിച്ചാണ് വന്നത്. തനിച്ചു വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നത്. ഇവര്‍ 14,000 രൂപ നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഒരേസമയം ഒന്നിലധികം പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് പരാതിയില്‍ യുവതി പറഞ്ഞത്. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു.