മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി അധിക്ഷേപം; പൂജാരിമാർക്കതിരെ കേസ്

 | 
k radhakrishnan

പയ്യന്നൂരിൽ ക്ഷേത്ര ഉദ്ഘടനത്തിനിടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തിൽ സംസ്ഥാന എസ് സി- എസ് ടി കമ്മീഷൻ കേസെടുത്തു. ജാതി വിവേചനം നേരിടേണ്ടി വന്നു എന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എന്നാൽ മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു. മേൽശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ സമീപിച്ചാൽ മാത്രമെ വിഷയത്തിൽ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.