ചാമ്പ്യൻസ്‍ ലീ​ഗ്: ആറടിച്ച് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂളിനും റയലിനും ജയം. പിഎസ്ജിക്ക് സമനില

അയാക്സും ഡോർട്ട്മുണ്ടും വിജയിച്ചപ്പോൾ അത്‍ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി എന്നിവർ സമനിലയിൽ കുരുങ്ങി.
 | 
man city

ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും റയൽ മാഡ്രിഡിനും ജയം. ​ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ അയാക്സും ഡോർട്ട്മുണ്ടും വിജയിച്ചപ്പോൾ അത്‍ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി എന്നിവർ സമനിലയിൽ കുരുങ്ങി.

​ഗ്രൂപ്പ് എയിലെ മത്സരത്തിൽ ജർമ്മൻ ക്ലബ്ബായ റെഡ്ബുള്ള് ലൈപ്സി​ഗിനെ മൂന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. സിറ്റിക്കൊപ്പം നിന്നു കളിച്ച ലൈപ്സി​ഗിനു വേണ്ടി ക്രിസ്റ്റഫർ എൻകുനു ഹാട്രിക്ക് നേടി. നാഥാൻ അക്കെ,റിയാദ് മെഹറസ്, ജോ കാൻസലോ, ​ഗബ്രിയേൽ ജിസൂസ് എന്നിവർ സിറ്റിക്കായി ​ഗോൾ നേടി. നോർഡിയുടെ സെൽഫ് ​ഗോളായിരുന്നു മറ്റൊന്ന്. 

ഇതേ ​ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ പിഎസ്ജിയെ ബെൽജിയം ടീമായ ക്ലബ്ബ് ബ്രൂ​ഗ് സമനിലയിൽ തളച്ചു. മെസി, നെയ്മർ, എംബാപ്പെ എന്നിവർ ആദ്യ ഇലവനിൽ ഒന്നിച്ചിറങ്ങിയ മത്സരത്തിൽ അൻ്റർ ഹെരേരയാണ് പിഎസ്ജിക്കായി ​ഗോൾ നേടിയത്. ഹാൻസ് വനാക്കേൻ ബ്രൂ​ഗിന്റെ ​ഗോൾ നേടി. ബാഴ്സയിലല്ലാതെ മെസി കളിക്കാനിറങ്ങുന്ന ആദ്യ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിൽ 72-ാം മിനിറ്റിൽ താരത്തിന് മഞ്ഞക്കാർഡും കിട്ടി.

​ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ കളിയിൽ ലിവർപൂൾ രണ്ടിനെതിരെ മൂന്നു ​ഗോളുകൾക്ക് ഇന്റർമിലാനെ പരാജയപ്പെടുത്തി. മൊഹമ്മദ് സല, ജോർദാൻ ഹെൻഡേഴ്സൺ എന്നിവർ ലിവർപൂളിന് വേണ്ടി ​ഗോളടിച്ചു. ഫിക്കായോ തൊമോറിയുടെ സെൽഫ് ​ഗോളാണ് ലിവർപൂളിനെ ആദ്യം മുന്നിലെത്തിച്ചത്. പതിനാലാം മിനിറ്റിൽ മുഹമ്മദ് സലക്ക് കിട്ടിയ പെനാൽറ്റി ​ഗോൾകീപ്പർ രക്ഷപെടുത്തുകയും ചെയ്തു. ആന്റേ റബിച്ചും ബ്രാഹിം ദിയസുമാണ് മിലാന്റെ ​ഗോളുകളടിച്ചത്. ​ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ് എഫ്സി പോർട്ടോയുമായി ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.  

​ഗ്രൂപ്പ് സിയിലെ മത്സരങ്ങളിൽ അയാക്സും ഇന്ററും വിജയിച്ചു. അയാക്സ്, സ്പോർട്ടിം​ഗ് സിപിയെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് തോൽപ്പിച്ച്. സെബാസ്റ്റ്യൻ ഹാളർ നാല് ​ഗോളുകൾ നേടി. ഈ ​ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്ടമുണ്ട് തുർക്കി ക്ലബ്ബായ ബെസിറ്റക്സിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക്  തോൽപ്പിച്ചു. 

​ഗ്രൂപ്പ് ഡിയിലെ കളിയിൽ മാൾഡോവ ക്ലബ്ബായ എഫ്സി ഷെറിഫ് ടിറാസ്പോൾ ഉക്രൈൻ ടീമായ ഷാക്തറിനെ പരാജയപ്പെടുത്തി. ആദ്യമായി ചാമ്പ്യൻസ് ലീ​ഗ് കളിക്കുന്ന മാൾഡോവ ക്ലബ്ബ് എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ഷാക്തറിനെ തോൽപ്പിച്ചത്. 

​ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കമവിം​ഗയുടെ അസിസ്റ്റിൽ റോഡ്രി​ഗോ നേടിയ ​ഗോളിലാണ് റയൽ മാഡ്രിഡ്, ഇന്റർമിലാനെ തോൽപ്പിക്കുന്നത്. കളിയുടെ എൺപത്തിയൊമ്പതാം മിനിറ്റിലാണ് ​ഗോൾ പിറന്നത്.