പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

 | 
chandy umman

തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറിൽ സ്പീക്കർ മുൻപാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.

പ്രതിപക്ഷ നിരയുടെ പിൻഭാഗത്ത് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എൽജെഡി എംഎൽഎ കെ പി മോഹനന് നൽകിയിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകൾ മറിയവും ​ഗാലറിയിൽ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‍ഞ ചടങ്ങിന് സാക്ഷികളായി. രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദർശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്.