പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മൻ നയിക്കും

 | 
chandy ooman

പുതുപ്പള്ളിയിൽ 78098 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചു.36454 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചരിത്ര വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മൻ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മൻചാണ്ടിയുടെ അടുത്തേക്കാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു.
 
അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 41644 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 6447 വോട്ടുകളുമാണ് നേടിയത്.