മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലേർട്ടുകൾ പിൻവലിച്ചു

 | 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ടുകൾ പിൻവലിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് തമിഴ്‌നാടിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ മഴ വരും ദിവസങ്ങളിൽ കനക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിക്കുമെന്നും നംവംബർ 8-ന് അറബിക്കടലിന് മുകളിലായി ന്യൂനമർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് തുടരുകയാണ്.