ചെങ്ങറ സമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

 | 
Laha Goalan
ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നല്‍കിയ ളാഹ ഗോപാലന്‍ അന്തരിച്ചു

ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നല്‍കിയ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. സെപ്റ്റംബര്‍ ആദ്യമാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. ചെങ്ങറയുള്‍പ്പെടെ നിരവധി ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. 2007 ഓഗസ്റ്റ് 4നാണ് ചെങ്ങറയില്‍ ഭൂസമരം ആരംഭിച്ചത്.

ഹാരിസണ്‍ മലയാളത്തിന്റെ എസ്‌റ്റേറ്റ് ഭൂമിയില്‍ കുടില്‍ കെട്ടി നടത്തിയ സമരത്തില്‍ പങ്കെടുത്തു കൊണ്ട് സമരഭൂമിയില്‍ തന്നെ തുടരുകയായിരുന്നു. സമരസമിതിയില്‍ വിഭാഗീയത പ്രത്യക്ഷപ്പെട്ടതോടെ 5 വര്‍ഷം മുന്‍പ് ചെങ്ങറയില്‍ നിന്ന് ളാഹ ഗോപാലന്‍ ഇറങ്ങിയിരുന്നു. 143 ഹെക്ടര്‍ ഭൂമിയിലാണ് കുടിലുകള്‍ കെട്ടിയിരുന്നത്. ആലപ്പുഴ സ്വദേശിയായ ളാഹ ഗോപാലന്‍ കെഎസ്ഇബി ജീവനക്കാരനായിരുന്നു.