ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്; കൊൽക്കത്തയെ തകർത്തത് 27 റൺസിന്
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ ഫാഫ് ഡുപ്ലസിയുടെ തകർപ്പൻ ഇന്നിഗ്‌സിന്റെ പിൻബലത്തിൽ ആണ് 192 റൺസ് നേടിയത്. 59 പന്തിൽ 86 റൺസ് നേടിയ ഫാഫും 32 റൺസ് നേടിയ ഗെയികവാദ്, 31 റൺസ് അടിച്ച ഉത്തപ്പ, 37 റൺസ് അടിച്ച മോയിൻ അലി എന്നിവർ ചേർന്നാണ് ചെന്നൈ ടീമിനെ ഇത്ര മികച്ച സ്കോറിൽ എത്തിച്ചത്. 10 സിക്സ് ആണ് ചെന്നൈ ബാറ്റർമാർ അടിച്ചത്. നരേൻ 2 വിക്കറ്റ് വീഴ്ത്തി.
ഓപ്പണർമാർ മികച്ച തുടക്കം കൊൽക്കത്ത ടീമിന് നൽകി എങ്കിലും മധ്യ ഓവറുകളിൽ കൊൽക്കത്തയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടു. 91ന് 1 വിക്കറ്റ് എന്ന നിലയിൽ നിന്നും 125ന് 8 എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തി. 50 റൺസ് എടുത്ത വെങ്കിടേഷ് അയ്യരും 51 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും ചേർന്ന് സ്വപ്ന തുല്യമായ തുടക്കം ടീമിന് നൽകി. എന്നാൽ ഇരുവരും പോയതോടെ കൂട്ട തകർച്ച നേരിട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തി താക്കൂർ, 2 വിക്കറ്റ് വീതം വീഴ്ത്തി ജോഷ് ഹസൽവുഡ്, ജഡേജ എന്നിവർ ചേർന്ന് കൊൽക്കത്തയെ തകത്തു. 9 വിക്കറ്റിൽ മാവിയും ഫെർഗൂസനും പൊരുതി എങ്കിലും ടീം 9 വിക്കറ്റിന് 165 എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ചു.