അവസാന പന്തിൽ ജയിച്ച് ചെന്നൈ; കൊൽക്കത്തയെ തോൽപ്പിച്ചത് 2 വിക്കറ്റിന്

 | 
KKr vs chn

അബുദാബി: ഐപിഎല്ലിന്റെ  എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 2 വിക്കറ്റ് വിജയം. കൊൽക്കത്ത ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ആണ് ചെന്നൈ നേടിയത്. 

ജയിക്കാൻ അവസാന ഓവറിൽ ചെന്നൈക്ക് വേണ്ടിയിരുന്നത് വെറും 4 റൺസ്. സുനിൽ നരേൻ എറിഞ്ഞ ആദ്യ പന്തിൽ സാം കറൻ പുറത്തായി. മൂന്നാം പന്തിൽ ശർദുൽ താക്കൂർ 3 റൺസ് നേടി. നാലാം പന്തിൽ ജഡേജക്ക് റൺസ് നേടാൻ കഴിഞ്ഞില്ല. അടുത്ത പന്തിൽ ജഡേജ എൽബിഡബ്ള്യൂ ആയി പുറത്തായി. എന്നാൽ പിന്നീട് എത്തിയ ദീപക് ചാഹർ ഒരു റൺ എടുത്തു ടീമിനെ വിജയത്തിൽ എത്തിച്ചു.

നേരത്തെ ടീമിന് ഓപ്പണർമാർ നല്ല തുടക്കം നൽകി. ഡ്യൂപ്ലെസിസ് 43ഉം ഗെയിക്വാദ് 40ഉം നേടി. മോയിൻ അലി 32 റൺസ് എടുത്തു. അവസാനം ജഡേജ നേടിയ 22 റൺസ് ടീമിന്റെ വിജത്തിൽ നിർണായകമായി. സുനിൽ നരേൻ 3 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 45 റൺസ് നേടിയ രാഹുൽ ത്രിപതി, 37 റൺസ് എടുത്ത നിതീഷ് റാണ, 26 റൺസ് എടുത്ത ദിനേശ് കാർത്തിക്ക് എന്നിവരുടെ മികവിൽ ആണ് 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തത്. ഹെസൽവുഡ്, താക്കൂർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.