പത്മ പുരസ്ക്കാര മാതൃകയിൽ കേരള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേരളജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നീ പേരുകളിലാണ് പുരസ്ക്കാരം നൽകുന്നത്.
Updated: Oct 20, 2021, 18:38 IST
| രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മ പുരസ്ക്കാരങ്ങളുടെ മാതൃകയിൽ കേരള പുരസ്ക്കാരങ്ങൾ സംസ്ഥാനം നൽകുന്നു. വിവിധ മേഖലയിൽ സംസ്ഥാനത്തിന് വേണ്ടി നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്ക്കാരങ്ങൾ നൽകുക.
കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നീ പേരുകളിലാണ് പുരസ്ക്കാരം നൽകുന്നത്. എല്ലാ വർഷവും ഏപ്രിലിൽ നാമനിർദേശം സ്വീകരിച്ച് നവംബറിൽ കേരളപ്പിറവി ദിനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യും. കേരള ജ്യോതി ഒരാൾക്ക് , കേരളപ്രഭ രണ്ട് പേർക്ക്, കേരളശ്രീ അഞ്ച് പേർ എന്നിങ്ങനെയാണ് പുരസ്ക്കാരങ്ങൾ പ്രതിവർഷം നൽകുക. പ്രാഥമിക, ദ്വിതീയ സമിതിയുടെ പരിശോധനക്ക് ശേഷം അവാർഡ് നിർണ്ണയ കമ്മിറ്റി പരിശോധിച്ച് പുരസ്ക്കാര ജേതാക്കളെ നിർണ്ണയിക്കും.