കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ രേഖാചിത്രം പുറത്ത് ​​​​​​​

 | 
nf


കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ  പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.പാരിപ്പള്ളിയിലെ കടയിൽ നിന്നും സാധനം വാങ്ങിയെന്ന് പറയപ്പെടുന്ന പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഏകദേശം 40 വയസുതോന്നിക്കുന്നയാൾ കാക്കി പാന്റ് ആണ് ധരിച്ചിരുന്നത് എന്നും കടയിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞിരുന്നു. ആദ്യം ഫോൺ കോൾ വന്നതും പരിപാലിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോണിൽ നിന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. 

കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ച പുരുഷൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയെ വിട്ടുനൽകണമെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഒരു സ്ത്രീ കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് വിളിച്ചത്. നമ്പർ വീട്ടുകാർ പൊലീസിന് കൈമാറി. കൊല്ലം ഓയൂർ സ്വദേശി റജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ 4 പേരുൾപ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ 8 വയസുള്ള ജോനാഥൻ പറയുന്നു.