ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കറെന്ന് സൂചന

 | 
[[[[[

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ ആണെന്ന് സംശയം. ഒരു നഴ്‌സിങ് റിക്രൂട്ട്‌മെൻറ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇന്നലെ മൂന്നു രേഖാചിത്രങ്ങൾ തയ്യാറാക്കിയതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്. കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ നേഴ്സിംങ് കെയർ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷൻന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി മൊഴി നൽകിയത്. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി. പ്രതികൾ തമ്മിൽ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നൽകി. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തിൽ ഉണ്ടായിരുന്നു.

അബിഗേലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 3 രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണ്. ഇതിലെ ഒരു സ്ത്രീ നഴ്‌സിങ് മേഖലയിൽ പ്രവർത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. നഴ്‌സിങ് തട്ടിപ്പിൻ്റെ വിരോധം തീർക്കുകയായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ്, നഴ്‌സിങ് മേഖലയിലെ റിക്രൂട്ട്‌മെന്റുകൾ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.