മഹാരാജാസ് കോളേജിലും സംഘര്‍ഷം; എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

 | 
Maharajas college

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജിലും സംഘര്‍ഷം. ഇടുക്കി സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. സംഘര്‍ഷത്തില്‍ എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എസ്എഫ്‌ഐ പ്രകടനം നടക്കുന്നതിനിടെ കെ.എസ്.യു പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാകുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് ക്യാമ്പസില്‍ എത്തി.

നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും ലോ കോളേജിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.