സ്‌കൂളുകളില്‍ ഇനി വൈകുന്നേരം വരെ ക്ലാസ്; പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കും

 | 
Schools

സ്‌കൂളുകളില്‍ ക്ലാസ് സമയം നീട്ടാന്‍ തീരുമാനം. ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അനുമതി കൂടി ലഭ്യമായതിന് ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

പ്ലസ് വണ്ണിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 50 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.