വൈദ്യുതി നിയമഭേദഗതി കേരളത്തിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി

 | 
pinarai vijayan

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന വൈദ്യുതി നിയമ ഭേദഗതി  കേരളത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വൈദ്യുതി ഭേദ​ഗതി നിലവിൽ വന്നാൽ  കേരളം വൈദ്യുതി നിരക്ക് ഉയർത്തേണ്ടിവരുമെന്നും അല്ലെങ്കിൽ കനത്ത നഷ്ടം സഹിച്ച് കെഎസ്ഇബിയെ നിലനിർത്തേണ്ടി വരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

വൈദ്യുതി മേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്താല്‍, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും 
 മുഖ്യമന്ത്രി  പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണ്. ഭരണ പ്രതിപക്ഷ ഭേദമെന്യെ കേരളത്തിന്‍റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.