ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി ; വിനായകന് പോലീസ് നോട്ടീസ് ​​​​​​​

 | 
vinayakan


അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ചന്ന പരാതിയിൽ നടൻ വിനായകന് പൊലീസ് നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. കഴിഞ്ഞദിവസം കേസിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിലായതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല . തുടർന്നാണ് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് അയച്ചത്. 

അതേസമയം ഫ്‌ലാറ്റ് ആക്രമിച്ചതിന് കോൺഗ്രസ് പ്രവർത്തകരെ വിനായകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.നടന്റെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിനായകന്റെ മൊഴി എടുത്തശേഷം കേസെടുക്കാമെന്ന തീരുമാനത്തിലാണ് പൊലീസ്.