പൊലീസിനെതിരായ പരാതികൾ; മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

 | 
Police

കേരള പോലീസിനെതിരെ കൂടുതൽ പരാതികൾ വരുന്ന സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ ആണ് യോഗം. 

 സംസ്ഥാന പോലീസ് മേധാവി, ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിമാർ എന്നിവർ ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം രാജ്യാന്തര തലത്തിൽ തന്നെ വാർത്തയായിരുന്നു. ഇത് പോലീസിനെതിരെ വ്യാപക പരാതികൾക്കിടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ്
ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം പുറത്തു വന്നുത്.  .എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.